കാങ്കപ്പുഴ റഗുലേറ്റർ അപ്രോച്ച് റോഡ്: സ്ഥല ഉടമകളുടെ യോഗം നാളെ

 


കുമ്പിടി:കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്  പാലത്തിന് ഇരുവശത്തുമുള്ള ഭൂവുടമകളുടെയും കെട്ടിട ഉടമകളുടെയും രണ്ടാം ഘട്ട യോഗം ശനിയാഴ്‌ച രാവിലെ പത്തരക്ക് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ ചേരുന്നു.

ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ , ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , വിവിധ ഉദ്യോഗസ്ഥർ നിർമ്മാണ കമ്പനി പ്രതിനിധികൾ , സ്ഥലം ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും

Below Post Ad