എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും:ആവേശം അതിര് വിടാതിരിക്കാൻ ജാഗ്രതയുമായി പോലീസ്

 


തൃത്താല: എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. ആഹ്ലാദ പ്രകടനങ്ങൾക്കിടെ
വിദ്യാർത്ഥികൾക്കിടയിൽ അക്രമങ്ങൾ കൂടിയ സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി തൃത്താല പോലീസ്

സമീപ കാലത്ത് വിവധ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം ഉണ്ടാകുകയും വിദ്യാർത്ഥികൾക്ക് ഗുരുതര പരുക്ക് പറ്റുകയും കാരണക്കാരായ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നിയമ നടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്നതിൻറെ പശ്ചാത്തലത്തിൽ ഇത്തരം അനിഷ്ട സംഭവങ്ങളിൽ ഗുരുതര പരിക്ക് പറ്റുന്ന വിദ്യാർത്ഥികളുടേയും നിയമ നടപടികൾ നേരിടുന്ന വിദ്യാർത്ഥികളുടേയും ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ തൃത്താല പോലീസ് സ്റ്റേഷൻ വിദ്യാലയങ്ങളിലെ രക്ഷിതാക്കളും അദ്ധ്യാപകരും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പത്താം തരം പരീക്ഷ അവസാനിക്കുന്ന 26/03/2025 തിയ്യതി രാവിലെ 11.00 മണിക്ക് പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും വിദ്യാർത്ഥികളെ കൂട്ടി കൊണ്ട് പോകുന്നതിനുമായി രക്ഷിതാക്കൾ സ്കൂൾ പരിസരത്ത് നിർബന്ധമായും എത്തിച്ചേരണമെന്ന് പോലീസ് അറിയിച്ചു.


പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ കുട്ടികൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതും കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത്യം വാഹനങ്ങളുമായി വരുന്നതും കർശനമായി നിരോധിച്ചതായി പട്ടാമ്പി പോലീസ് അറിയിച്ചു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Below Post Ad