ആശാവർക്കർമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ ഇനിയും വൈകരുതെന്ന് വി ടി ബൽറാം
ആരോഗ്യ പരിപാലന രംഗത്ത് ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവർക്കർമാർ വി ടി ബൽറാം പറഞ്ഞു.
ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർ തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുന്നിൽ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച് പട്ടിത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ്ണ കെപിസിസി വൈപ്രസിഡന്റ് വി ടി ബൽറാം ഉത്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി പി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ വിനോദ്, വി അബ്ദുള്ളകുട്ടി, കെ പി ബാലൻ, കെ ടി ഫവാസ്, കെ രാജേഷ്, സവിത, ശശിരേഖ, ഇ വി അസീസ്, എ പി ശക്തി എന്നിവർ പ്രസംഗിച്ചു.