പുഴയിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

 


കൊപ്പം: വളപുരം ആലിക്കൽ ക്ഷേത്രകടവിന് സമീപം പുഴയിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ  തൂതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. കരിങ്ങനാട് പൂക്കാടത്ത് വേലായുധൻ എന്ന മുരളിയാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം  ആറാട്ട് നടക്കുന്ന ചെമ്മലശ്ശേരി ആലിക്കൽ ക്ഷേത്രകടവിൽ അപകടത്തിൽപ്പെട്ട രണ്ട്  കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ അപകടത്തിൽ പെട്ടത്.

കൊപ്പം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം  മാലാപറമ്പ് MES മെഡിക്കൽ കോളേജ് മോർച്ചറിയിൽ .

Below Post Ad