ബാൻ്റ് വാദ്യ കലാകാരൻ ഭാരതപ്പുഴയിൽ മുങ്ങി മരിച്ച നിലയിൽ

 


ദേശമംഗലം കൊണ്ടയൂർ വെള്ളിയാട് പതിപറമ്പിൽ മണികണ്ഠൻ്റെ മകൻ സുധീഷ് (28) നെയാണ് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് വീട്ടിൽ നിന്നിറങ്ങിയതാണ് ബാൻ്റ് വാദ്യ കലാകാരനായ സുധീഷ്. 

എന്നാൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സുധീഷിനെ കൊണ്ടയൂരിൽ കണ്ടതായി സുഹൃത്തുക്കൾ പറയുന്നുണ്ട്. പിന്നീട് കാണാതായ സുധീഷിനെ ഇന്ന് വൈകീട്ട് 5 മണിയോടെ കൊണ്ടയൂർ കുടപ്പാറ ഭാഗത്ത് ഭാരതപ്പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയരാജ്, ചെറുതുരുത്തി പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സുധീഷ് അവിവാഹിതനാണ്. അമ്മ : ബിന്ദു. സഹോദരങ്ങൾ: ശാരിക, സതീഷ്.

Below Post Ad