തൃത്താല - കുമ്പിടി റോഡിൽ കൂമൻതോട് പാലത്തിന് സമീപത്ത് സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തി തുടങ്ങുന്നതിനാൽ ഈ റോഡിൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഗതാഗതം പൂർണമായി
നിരോധിച്ചു
കുമ്പിടി ഭാഗത്തു നിന്നും തൃത്താല ഭാഗത്തേക്കും തിരിച്ചും പോകുന്ന ഭാരവാഹനങ്ങൾ ആനക്കര പടിഞ്ഞാറങ്ങാടി-വഴിയും, റൂട്ട് ബസ്, ചെറു വാഹനങ്ങൾ തുടങ്ങിയവ മണ്ണിയംപെരുമ്പലം- മലമൽക്കാവ് റോഡ് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു