പട്ടാമ്പിയിൽ നിന്നും ആനവണ്ടിയില്‍ ഗവിയിലേക്കൊരു ഉല്ലാസ യാത്ര.
ഏപ്രിൽ 15 ന് ചൊവ്വാഴ്ച രാത്രി 08.30 ന് പട്ടാമ്പിയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ പത്തനംതിട്ട എത്തി ഫ്രഷ് ആയി ഗവിയിലെക്ക് പുറപ്പെടുന്നു.
ഈ യാത്ര കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം എന്ന് തന്നെ പറയാം.പച്ച പുതപ്പണിഞ്ഞ മലനിരകളും , കളകളാരവം മുഴക്കുന്ന അരുവികളും , ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും, മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും അങ്ങനെയങ്ങനെ പോകുന്നു ഗവി യാത്രയിലെ കാഴ്ചകള്‍.
ആങ്ങമുഴിയിൽ നിന്ന് വനമേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും.ചീവീടുകളും ചിതൽ കാടകളും കാട്ടരുവികളും ചേർന്നു തീർക്കുന്ന സ്വാഗത ഗാനം. കുയിലിന്റെ കൂ കൂ നാദം, വേഴാമ്പാലുകളുടെ സംഘ ഗാനം. ഗജവീരന്മാർ ചവിട്ടി മെതിച്ച കുറ്റിക്കാടുകൾ, നാരകവും കുന്തിരിക്കവും, പേരയും മറ്റനേകം കാട്ടു മരങ്ങളും ചേർന്നൊഴുക്കുന്ന കാടിന്റെ സുഗന്ധം.
ഒറ്റക്കൊമ്പൻമാരുടെ വിളയാട്ടം, മ്ലാവുകളുടെ തുള്ളിച്ചാട്ടം,കാട്ടു പോത്തുകളുടെ വീരപ്രകടനം, അട്ടകളുടെ അതിജീവനം അങ്ങനെയങ്ങനെ കാട് തൊട്ടറിഞ്ഞ് നൂറ് കിലോമീറ്ററോളം നീളുന്ന ആനവണ്ടി യാത്ര.
വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്പോഴുമൊക്കെ നിർത്തിത്തരികയും യാത്ര തീർത്തും ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് ആനവണ്ടിയിലുളളത്.
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ,കക്കി ,ആനത്തോട്,കൊച്ചു പമ്പ,ഗവി.
സുന്ദരന്മാരായ മലയണ്ണാന്മാരും തുറിച്ചു നോട്ടക്കാരായ സിംഹവാലൻ കുരങ്ങുകളും പീലി വിടർത്താൻ മടിച്ചു നിൽക്കുന്ന മയിലുകളും ഇളം തെന്നലിൽ പാറിപറക്കുന്ന ചിത്രശലഭങ്ങളും, അങ്ങനെയങ്ങനെ കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച.
കാട് കഴിയുന്നത് ഇടുക്കി ജില്ലയിലെ വള്ളക്കടവിലാണ്. അവിടുന്ന് അല്പം കൂടി മുന്നോട്ട് പോയാൽ വണ്ടിപ്പെരിയാറായി. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു നഗരം.
ക്യാമറക്കണ്ണിൽ ആ സൗന്ദര്യത്തിന്റെ ഒരു ശതമാനം പോലും പകർത്താന് സാധ്യമല്ല. അങ്ങനെ നമ്മൾ പരുന്തും പാറയിലേക്ക് .
ഗവിയിൽ പോകുന്ന യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ
1 .ഗവി നാലു വശങ്ങളും കൊടും കാടിനാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. അതിനാല്‍ നഗരത്തിന്റെ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുമെന്ന് കരുതരുത് .
2. മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുന്നു.
3. വന്യ മൃഗങ്ങൾക്ക് ആഹാരം നൽകുവാനോ അവയെ ഉപദ്രവിക്കുവാനോ പാടില്ല.
4. വരും തലമുറയ്ക്കും കാഴ്ചകള്‍ കാണുവാനുളളതാണ് ഗവി. അതിനാല്‍ പ്രകൃതിഭംഗിയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യാതെയിരിക്കുക.
5.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ( പ്ളാസ്റ്റിക് കുപ്പികള്‍, കവറുകള്‍) ദയവായി വനത്തിലേക്ക് വലിച്ചെറിയാതിരിക്കുക.
6. വനപാലകരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക . അനുവാദം ഇല്ലാതെ ഉൾകാടിലേക്ക് പോകാൻ പാടില്ല.
ബുക്കിംഗിന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
അക്ബർ ഹോളിഡേയ്സ് . പട്ടാമ്പി
9074285300,8593884448