ചങ്ങരംകുളം : നന്നംമുക്കിൽ ടോറസ് ലോറിയുമായുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. സഹയാത്രികനായ യുവവിന് ഗുരുതരമായി പരിക്കേറ്റു. കോലളമ്പ് സ്വദേശി നിധിന്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂക്കുതല സ്വദേശിയായ ആദിത്യൻ(19) നാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകില്‍ വന്ന സ്കൂട്ടര്‍ മണ്‍കൂനയില്‍ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് തന്നെ നിധിന്‍ മരിച്ചിരുന്നു.പഴഞ്ഞി എംഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. മരിച്ച നിധിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു