ഒറ്റപ്പാലം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസിലയെയും രണ്ടു മക്കളെയുമാണ് കാണാതായത്. കഴിഞ്ഞദിവസം ഒറ്റപ്പാലത്തെ വീട്ടില്‍നിന്നു പട്ടാമ്പിയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ബാസില വീട്ടില്‍നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിയത്.
ഭര്‍ത്താവിന്റെ വീട്ടില്‍ എത്താതിരുന്നതോടെ യുവതിയുടെ കുടുംബം നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നതെന്നും അറിയാന്‍ കഴിഞ്ഞു.
കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. വീട്ടലേക്ക് വരുന്നില്ല എന്ന വോയ്സ് മെസേജ് അയച്ചതായും പറയുന്നു.ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.