എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു.
ഏട്ടുമാസത്തോളം വളർച്ചയും, ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച് കുറ്റിപ്പാല എക്സ്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.
ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുമെന്നും, ഈ സ്ഥലത്തെ കുറിച്ച് മുൻപും പരാതി ഉണ്ടയിരുന്നു എന്ന് അസി: എക്സൈസ് ഇൻസ്‌പെക്ടർ പ്രഫുലചന്ദ്രൻ പറഞ്ഞു.
പ്രിവന്റീവ് ഓഫീസെർ മാരായ അജു,പ്രമോദ്, വിനെഷ്, അനുപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്