കുണ്ടുകാട് - തലക്കശ്ശേരി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ജൂൺ 1 ന് ഞായറാഴ്ച

 


തൃത്താല: നവീകരിച്ച കുണ്ടുകാട് - തലക്കശ്ശേരി മഹല്ല് ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം ജൂൺ 1 ന് ഞായർ അസർ നമസ്കാരത്തിന് നേതൃത്വം നൽകി സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും.

സി.പി അബ്ദുറഷീദ് ഹാജി സ്വാഗതം പറയും.ടി.ടി. അബ്ദുള്ള കുട്ടി ബാഖവിഅധ്യക്ഷനാവും.ഡോ.അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥിയായി പങ്കെടുക്കും.അനുഗ്രഹ പ്രഭാഷണവും ആംബുലൻസ് സമർപ്പണവും സമസ്ത കേന്ദ്ര മുശാവറ അംഗം എം. വി ഇസ്മായിൽ മുസ് ലിയാർ നിർവഹിക്കും.

കുണ്ടുകാട് മുദരിസ്ജസീൽ കമാലി ഫൈസി ആമുഖഭാഷണം നിർവഹിക്കും.സയ്യിദ് ശിഹാബുദ്ദീൻ ജിഫ്രി തങ്ങൾ,ടി .പി ബീരാൻകുട്ടി മുസ്‌ലിയാർ,സ്വാലിഹ് അഹ്സനി കക്കടിപ്പുറം,സി. എം ബഷീർ ഫൈസി,ഫാലുളുറഹ്മാൻ അഹ്സനി,സലാഹുദ്ദീൻ ഫൈസി,അബ്ബാസ് മാളാഹിരി,ഷിയാസ് അലി വാഫിതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

സി.പി അബ്ദുള്ളക്കുട്ടി ബാഖവി,കെ.സി.എം മൗലവി,ഹംസ ബാഖവി പടിഞ്ഞാറങ്ങാടി,ഉമ്മർ ഫൈസി മാരായംകുന്ന് ,സെയ്തലവി മുസ്‌ലിയാർ പടിഞ്ഞാറങ്ങാടി ,താജുദ്ദീൻ ദാരിമി കോട്ടപ്പാടം, ഫാഹിസ് ദാരിമി ചിറ്റപ്പുറം,മുഹമ്മദ് കുട്ടി മുസ്ലിയാർ തണ്ണീർക്കോട്, യു.കെ.എം. അമീനി ഒതളൂർ,മൻസൂർ ഫൈസി പട്ടിത്തറ,എ.മൊയ്തീൻകുട്ടി ,മുഹമ്മദാലി ഹാജി ,എം.കെ ഉമ്മർ ,കെ അബ്ദുള്ള തുടങ്ങിയവർപങ്കെടുക്കും.

ആളത്ത് ശിഹാബ് മാസ്റ്റർ നന്ദി പറയും.



Below Post Ad