തൃത്താല:ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 160 രോഗികൾക്ക് ചികിൽസാ ധനസഹായം നൽകി.
മാസം തോറും അർഹതപ്പെട്ടവരുടെ വീടുകളിലേക്ക് ധനസഹായം നൽകും. പദ്ധതിയുടെ ഭാഗമായി പ്രവാസി ക്ഷേമ പദ്ധതിയും വിദ്യാഭ്യാസ സഹായവും നൽകും. തൃത്താലയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു.
ഓണം പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം പ്രസിഡൻ്റ് സുഹൈൽ കുമ്പിടി പദ്ധതി വിശദീകരണം നടത്തി. പ്രവാസി ക്ഷേമ ഫണ്ട് കെ.വി.നാസറും, വിദ്യാഭ്യാസ സഹായധനം കെ.ഷാഫിയും, ചികിൽസാ സഹായം നിസാറും കൈമാറി. മുഷ്താഖിനെ ചടങ്ങിൽ ആദരിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ സലാം, ടി.അസീസ്, സുബൈർ കൊഴിക്കര, സെക്രട്ടറി ആഷിഖ് അബൂബക്കർ, ട്രഷറർ കെ.എം ബഷീർ, ടി.കെ.ചേക്കുട്ടി, ബി.എസ് മുസ്തഫ തങ്ങൾ, യു.ടി താഹിർ, സബു സദഖത്തുള്ള, കെ.വി. മുസ്തഫ, പി.വി. ബീരാവുണ്ണി, ഫൈസൽ പുളിയക്കോടൻ, നഫീസ വാകയിൽ, എ.പി.എം സക്കരിയ എ.വി ഉമർ, പി.കെ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
.