കൂറ്റനാട്: ചാലിശേരി കുന്നത്തേരിയിലെ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ പൗർണ്ണമി സാംസ്കാരിക നിലയം രജതജൂബിലിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക പൗർണ്ണമി വായനശാലയുടെ ഒന്നാം വാർഷികം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് നാലിന് വായനശാല വാർഷികം ആരംഭിക്കും ആറിന് ആലത്തൂർ എം പി . കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർപ്രഹിക്കും.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി പി രജീന അധ്യക്ഷത വഹിക്കും
കൂറ്റനാടിൻ്റെ പ്രിയ ഗായിക കൃഷ്ണ ഷിബു , സിനിമ പിന്നണി ഗായകൻ മണികണ്ഠൻ പെരുപ്പടമ്പ് എന്നിവർ മുഖ്യതിഥികളാകും. പൗർണ്ണമി കലാസമിതിയുടെ സ്ഥാപക നേതാക്കളായ വേണു കെ കെ, ടി സി അപ്പുണ്ണി എന്നിവരെ ചടങ്ങിൽ ആദരിക്കും
കുട്ടികളുടെ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും, ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയ്യേറ്ററിൻ്റെ മാർത്താണ്ഡൻ്റെ സ്വപ്നങ്ങൽ എന്ന നാടകവും ഉണ്ടായിരിക്കും.
കോളനി എന്ന പദം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്തിൻ്റെ ഭാഗമായി സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന കുന്നത്തേരി കോളനിയെ പൗർണമി നഗർ ഫസ്റ്റ് അവന്യൂ , പൗർണ്ണമി നഗർ സെക്കൻ്റ് അവന്യൂ , പൗർണ്ണമി നഗർ ടി പി ലൈൻ എന്നിങ്ങനെ എം പി കെ. രാധാകൃഷ്ണൻ ഔദ്യോഗികമായി പ്രഖ്യാപിക്കും
പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ , തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ , കുഞ്ഞുണ്ണി , ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി സത്യനാഥൻ , ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ , പഞ്ചായത്തംഗം പി.വി. രജീഷ്കുമാർ എന്നിവർ പങ്കെടുക്കും.
ജനുവരി 30 ന് തൃത്താല മുൻ എം എൽ എയും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്കുട്ടീവ് അംഗവുമായ .വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടികൾ ഒരു വർഷം നീണ്ട് നിൽക്കും
ആഘോഷത്തിൻ്റെ ഭാഗമായി വനിതാ ദിനത്തിൽ നവസംരഭകരായ വനിതകൾ - ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ആദരിക്കൽ ,ലഹരിക്കെതിരെ വനിതാ റാലി ,ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് , ഉപരിപഠന വിദ്യാഭ്യാസ സെമിനാർ, തൃത്താല ബ്ലോക്ക് അടിസ്ഥാനത്തിൽ ചിത്രകല, കവിത, കഥ, ഉപന്യാസം എന്നീ രചനാ മത്സരങ്ങളും വെജിറ്റബ്ൾ ഡിസെൻ മത്സരങ്ങളും നടത്തി.
ജൂൺ 15 ന് പൗർണ്ണമി കലാസമിതിയുടെ സ്ഥാപക നേതാവ് ടി പി ഉണ്ണികൃഷ്ണൻ അനുസ്മരണവും വിജയികളായ വിദ്യാർത്ഥികളെ ആദരിക്കൽ , ജൂലൈ 11 ലോക ജനസംഖ്യാ ദിനം , ജൂലൈ 12 ന് ഭൂമിയും ജനങ്ങളും എന്ന വിഷയത്തിൽ സെമിനാർ ,ആഗസ്ത് 15ഭരണഘടനാ ക്ലസ്സ്, സ്വാതന്ത്ര്യദിന ക്വിസ് മത്സരം , സെപ്തംബർ 16 ഓസോൺ ദിനം ആഗോളതാപനം -സെമിനാർ ,ഒക്ടോബർ 2ലോക അഹിംസാ ദിനം ഗാന്ധി സ്മൃതി - ഗാന്ധി ക്വിസ്, പ്രസംഗ മത്സരങ്ങൾ ,നവംബർ 9 നിയമസേവന ദിനം നിയമവഴി ക്ലാസ്സ് ,ഡിസംബർ 10 മനുഷ്യവകാശ ദിനവും നടക്കും.
പൗർണ്ണമി കലാസമിതി ദാനം നൽകിയ ഭൂമിയിൽ 2000-ൽ ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് സംസ്ക്കാരിക നിലയം പണി പൂർത്തീകരിച്ച് അന്നത്തെ യുവജന പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ 2000 ജനുവരി 30 ന് ഉദ്ഘാടനം നിർവ്വഹിച്ചത്.
പൗർണമി സാംസ്ക്കാരിക നിലയം. പൗർണമി കലാസമിതി, ടി പി ഉണ്ണികൃഷ്ണൻ സ്മാരക പൗർണമി വായനശാല, അംബേദ്‌ക്കർ വെൽഫയർ കമ്മറ്റി, വിവിധ കുടുംബശ്രീ യൂണിറ്റുകൾ, കുന്നത്തേരി പൂരാഘോഷക്കമ്മറ്റി എന്നിവർ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
1980 ൽ വിനോദത്തിന് മാത്രമായി ആരംഭിച്ച ബാല ആർട്ട്സ് ക്ലബ്ബ് പത്ത് വർഷത്തിന് ശേഷം സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന പൗർണ്ണമി കലാസമിതി എന്ന പേരിൽ 1992-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തി വരുന്നു.
പൗർണമി സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം നൽകുക വഴി പ്രദേശത്ത് ഇരുപതിലധികം പേർക്ക് സർക്കാർ സർവ്വീസിൽ പ്രവേശിക്കാനായിട്ടുണ്ട് എന്നത് ഈ സംഘടനയുടെ വലിയ നേട്ടമാണ്
ടി പി ഉണ്ണിക്കഷ്ണൻ സ്മാരക പൗർണ്ണമി വായനശാല എന്ന പേരിൽ പ്രവർത്തനം നടത്തി വരുന്ന ലൈബ്രറിയിൽ 150 ൽപരം മെമ്പർമാർ 3520-ൽ അധികം പുസ്തകങ്ങളും നിലവിൽ ഉണ്ട്.
ജനുവരി 30രജത ജൂബിലി വർഷം സമാപനവും അതിവിപുലമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
പത്രസമ്മേളനത്തിൽ വായനശാല പ്രസിഡൻ്റ് കെ.കെ ദാസൻ , സെക്രട്ടറി കെ.കെ. പ്രഭാകരൻ , കലാസമിതി പ്രസിഡൻ്റ് ടി.എസ് സുബ്രഹ്മണ്യൻ , എക്സ്ക്യൂട്ടീവ് മെമ്പർ കെ.കെ അനിൽകുമാർ ,വനിതാവേദി കൺവീനർ ആർ എസ് മാജിത , ലൈബ്രേറിയൻ വി സന്ധ്യ എന്നിവർ പങ്കെടുത്തു.