ആറുവരിപ്പാതയിൽ കുതിച്ചുപായാൻ കുറ്റിപ്പുറം പുതിയ പാലവും റെഡി
ഏഴു പതിറ്റാണ്ട് മുൻപ് നിർമ്മിച്ച കുറ്റിപ്പുറം പാലം ഇടശ്ശേരിയുടെ കവിതയിലൂടെ ഏറെ പ്രശസ്തമാണ്. ഈ പാലത്തിന് സമാന്തരമായി നിളാനദിക്കു മീതേ, ദേശീയപാത വികസനത്തിന്റെ ഭാഗമായി വിശാലമായ പുതിയ പാലം യാഥാർത്ഥ്യമായിരിക്കുകയാണ്.
സംസ്ഥാനത്ത് എൻഎച്ച് 66 പൂർത്തിയാകുന്ന ആദ്യത്തെ ജില്ല മലപ്പുറം ആയിരിക്കും. മലപ്പുറം ജില്ലയിലെ ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 900 കോടിയോളം രൂപയാണ് ചിലവഴിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു