പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് സെക്രട്ടറി, മദ്രസ മാനേജ്മെൻറ് ജില്ലാ ട്രഷർ, തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡണ്ട്, തിരൂർക്കാട് അൻവർ സ്ഥാപനങ്ങളുടെ കാര്യദർശി, മാനേജർ, റൈഞ്ച് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ.ഭാര്യ: ഹഫ്സത്ത് .മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ, സനിയ്യ, ഫാത്തിമ നജിയ, മറിയം ജല്ലിയ്യ, മുഹമ്മദ് ബാസിം, സ്വഫ മരുമക്കൾ: ആയിശ സക്കിയ്യ,ഹാഫിള് ഫൈസൽ,മുഈനുദ്ദീൻ ഹുദവി, മുനീർ ഹുദവി, യാസിർ.സഹോദരങ്ങൾ: ആലി കുട്ടി മുസ്ല്യാർ (സമസ്ത ജന റൽ സെക്രട്ടറി) പരേതനായ തിരൂർക്കാട് മമ്മദ് ഫൈസി, അബുബക്കർ ഫൈസി.
ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരൂർക്കാട് ജുമാ മസ്ജിദില്‍.