തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മങ്കട സ്വദേശി മുങ്ങിമരിച്ചു

 


പുലാമന്തോള്‍ : തൂതപ്പുഴയിലെ നിരവധി പേരുടെ ജീവനെടുത്ത പുലാമന്തോൾ തടയണക്ക് താഴെ പുഴയില്‍ വീണ്ടും അപകടമരണം. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ മങ്കട കര്‍ക്കടകം സ്വദേശി കൊരളയില്‍ യൂസുഫ് മകന്‍ സുലൈമാന്‍ (56) ആണ് പുഴയില്‍ മുങ്ങി മരിച്ചത്. 

ഏറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച പുലാമന്തോള്‍ പാലത്തിന് താഴെയുള്ള കുളിക്കടവില്‍ 3 പേരടങ്ങുന്ന സംഘം ഉച്ചക്ക് 12 മണിക്ക് പുഴയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. തുടർന്ന് 3 മണിയോടെ അതിലെ ഒരാളെ കാണാതായതായി വിവരം അറിഞ്ഞു എത്തിയ പെരിന്തല്‍മണ്ണ പോലീസും, ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി 

6.30 ഓടെ പുഴയിലെ തടയണക്ക് 200 മീറ്റര്‍ താഴെ നിന്നും മൃതദേഹം ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ പി.അഷ്ക്കര്‍ കെ.ടി, എന്നിവരും സ്ഥലത്തെത്തി. അബ്ദുപ്പു പുലാമന്തോൾ, സുബൈർ പാണമ്പി കണ്ടെങ്കാവ്, റസാഖ് തുടങ്ങിയവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Below Post Ad