ചങ്ങരംകുളം : കോക്കൂർ സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.കോക്കൂർ വലയ വളപ്പിൽ ഹനീഫയാണ് മരിച്ചത്.റാസൽ ഖൈമയിൽ കേരള ഹൈപ്പർ മാർക്കറ്റിന്റെ ചീഫ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ചൊവ്വാഴ്‌ച പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് റാസൽ ഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാസൽ ഖൈമ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി, പൊന്നാനി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു.
മൃദുദേഹം നാട്ടിൽ കൊണ്ടുവരുന്നതിനായുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നതായി ബന്ധുക്കൾ അറിയിച്ചു