തൃത്തല : എസ് എൽ സി പാസ്സായ മുഴുവൻ വിദ്യർത്ഥികൾകൾക്കും ഉപരി പഠന സൗകര്യം ഒരുക്കണമന്ന് തൃത്താല മണ്ഡലം എം എസ് എഫ് പ്രതിനിധി സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
ഉപരിപഠന സൗകര്യത്തിൻ്റെ അപര്യാപ്തതയിൽ സമരമുഖത്തേക്ക് വിദ്യത്ഥികളെ തള്ളി വിടരുത്. സമ്പൂർണ്ണ എ പ്ലസ് നേടി വിജയിച്ചവർ പോലും ആഗ്രഹിക്കുന്ന ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. എസ് എസ് എൽ സി പാസായ കുട്ടികൾ പൊതുവിദ്യാലയത്തിൽ പ്രവേശനം ലഭിക്കാതെ അലയുന്ന സ്ഥിതി ഇത്തവണയും ആവർത്തിക്കുകയാണങ്കിൽ എം എസ് എഫ് ശക്തമായ സമരമുഖം തുറക്കുമന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡൻ്റ് ഷാക്കിർ കരിമ്പ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി ഇ എ സലാം, സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് എം കെ തങ്ങൾ, ടി.കെ. ഉസാമ ,ഹരിത സംസ്ഥാന ചെയർപേഴ്സൺ ആയിഷ മർയം, സിയാദ് പള്ളിപ്പടി,പി.എം. മുസ്തഫ തങ്ങൾ, ടി.അസീസ്, ഷറഫു പിലാക്കൽ. മുസ്തഫ പുളിക്കൽ ടി.പി. കുഞ്ഞുമുഹമ്മദ്, സി.എം. അലി, സിയാദ് പള്ളിപ്പടി, അലി കുമരനല്ലൂർ, യു.ടി.താഹിർ, പത്തിൽ അലി, കെ വി മുസ്തഫ. തുടങ്ങിയവർ പ്രസംഗിച്ചു.