ചങ്ങരംകുളം ഒതളൂരിൽ ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 



ചങ്ങരംകുളം:കൃഷിക്ക് വളമിടാന്‍ പോയ ഗൃഹനാഥനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒതളൂരില്‍ താമസിച്ചിരുന്ന കൊളാട്ടുതൊടിയില്‍ മൂസ(64)യെയാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കിടന്ന മുഹമ്മദിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Below Post Ad