പാലക്കാട്: പാലക്കാട്ടെ വേടൻ്റെ റാപ്പ് സംഗീത പരിപാടിക്കിടെ ലാത്തിചാർജ്. തിരക്ക് നിയന്ത്രിക്കാനാണ് പൊലീസ് ലാത്തി വീശിയത്. തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്കേറ്റു.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി. പാലക്കാട് കോട്ട മൈതാനമായിരുന്നു വേദി.
വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്.
മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ 'മൂന്നാംവരവ് 3.0' എന്ന പേരിലായിരുന്നു സംഗീത പരിപാടി. സൗജന്യമായിട്ടായിരുന്നു പ്രവേശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.