കെപിസിസി ആയിരം വീട്‌ പദ്ധതി : പരുതൂർ പള്ളിപ്പുറത്ത്‌ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ വിടി ബൽറാം കൈമാറി

 



കെപിസിസി ആയിരം വീട്‌ പദ്ധതി : പരുതൂർ പള്ളിപ്പുറത്ത്‌ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ വിടി ബൽറാം കൈമാറി.

പ്രദേശത്തെ വാർഡ്‌ മെമ്പറായ അബി എടമനയായിരുന്നു ഈ കുടുംബത്തിന്റെ ബുദ്ധിമുട്ട്‌ ആദ്യമായി ശ്രദ്ധയിൽപ്പെടുത്തിയത്‌. അവിടെച്ചെന്ന് കണ്ടപ്പോഴുള്ള അവസ്ഥയും ഏറെ ദു:ഖകരമായിരുന്നു. ഉള്ള പഴയ വീട്‌ പൊളിച്ച്‌ ടാർ പായ കൊണ്ട്‌ മറച്ച ഒരു ചായ്പ്പിലായിരുന്നു എല്ലാവരും കൂടി കഴിഞ്ഞിരുന്നത്‌. എങ്ങനെയും വീട്‌ പൂർത്തീകരിക്കുക എന്ന തീരുമാനം എല്ലാവരും ചേർന്ന് അവിടെ വെച്ച്‌ തന്നെ എടുത്തു. 


യുഎഇയിലെ പ്രവാസിയായ തൃത്താലക്കാരൻ തന്നെയായ സുഹൃത്ത്‌ സഹായിക്കാമെന്നേറ്റു. പേര്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അദ്ദേഹം തന്നെയാണ്‌ ഏതാണ്ട്‌ മുഴുവൻ തുകയും നൽകിയത്‌. ഇൻകാസിന്റെ നേതാക്കളായ ഹൈദർ തട്ടത്താഴത്തും ഷജീർ ഏഷ്യാഡും കാര്യങ്ങൾ ഏകോപിപ്പിച്ചു. മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ തല നേതാവുകൂടിയായ സലീം മുടപ്പക്കാട്‌ കോൺട്രാക്ടറായി. വീട്ടുകാരുടെ മുൻകൈയ്യിൽ ഒരു റൂം അധികമായും എടുത്തു. അങ്ങനെ എല്ലാവരും ചേർന്ന് ഭംഗിയായി പൂർത്തീകരിച്ച വീട്ടിൽ ആ കുടുംബം സസന്തോഷം ഗൃഹപ്രവേശനം നടത്തി.  


ഇതോടനുബന്ധിച്ച്‌ നടന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം മുൻ എംപിയും എഐസിസി അംഗവുമായ രമ്യ ഹരിദാസ്‌ ഉദ്ഘാടനം ചെയ്തു. എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളേയും മറ്റ്‌ മുതിർന്നവരേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കമ്മുകുട്ടി എടത്തോൾ, പരുതൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എപിഎം സക്കരിയ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട്‌ നിസാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Below Post Ad