ചാത്തന്നൂരിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ചാത്തന്നൂർ ചാഴിയാട്ടിരിയിൽ  വിദ്യാർത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചാഴിയാട്ടിരി സ്വദേശി നരിക്കുഴിയിൽ നിവേദ്യ (14) ആണ് മരിച്ചത്

 ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സംഭവം അറിഞ്ഞ ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 

ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.



Below Post Ad