ആനക്കര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനോട് അനുബന്ധിച്ച് ആനക്കര തബയീനുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥികൾ .
ലഹരി വിരുദ്ധ ബോധവൽക്കരണ അസംബ്ലിയും എസ് കെ എസ് ബി വി മദ്രസ യൂണിറ്റിന്റെ നേതൃത്വത്തിൽ റാലിയും ഒപ്പ് ശേഖരണവും നടത്തി.സ്വദർ മുഅല്ലിം യഹ് യ ഫൈസി ലഹരി വിരുദ്ധ ക്യാമ്പയിന് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
ലഹരി സമൂഹത്തിനും തലമുറക്കും ആപത്താണെന്നും അത് തകർത്തു കളയാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്രസ ലീഡർ അബ്ദുൽ ഹാദി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു..മദ്രസ പ്രസിഡന്റ് ബാവ, അർഷദ് നിസാമി, ഉബൈദ് വാഫി സൈനുൽ ആബിദ് തങ്ങൾ ഹംസ മുസ്ലിയാർ എന്നിവർ സംസാരിച്ചു.ലഹരി ക്യാമ്പ് അനുബന്ധിച്ച് മുഴുവൻ വിദ്യാർത്ഥികളുടെയും ഒപ്പുകൾ ശേഖരിച്ചു.