തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്- ഹരിതകര്‍മ്മസേനയുമായി ബന്ധപ്പെട്ട് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്കെത്തിക്കുന്ന വാഹനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു.
ഡ്രൈവര്‍ തസ്തികയിലേക്ക് താഴെ പറയുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, യോഗ്യതാ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അപേക്ഷകര്‍ 31/05/2025 ന് 10.30 ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് വാക്ക് ഇന്‍ ഇന്‍റര്‍വ്യുവിനായി ഹാജരാകേണ്ടതാണ്.
തസ്തിക: ഡ്രൈവര്‍ (ഹരിതകര്‍മ്മസേന വാഹനം)
യോഗ്യത: ലൈറ്റ് മോട്ടോര്‍ വാഹന ഡ്രൈവിംഗ് ലൈസന്‍സ്, പ്രായം:45 വയസ്സില്‍ താഴെ.
തൊഴില്‍ദിനം: ഒരു മാസത്തില്‍ 10 ദിവസം.
നിയമനം തികച്ചും താല്ക്കാലിക അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ 25.08.2023 തീയതി സ.ഉ.(സാധാ) നം. 1739/2023/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരമുള്ള നിബന്ധനകള്‍ ഡ്രൈവറുടെ നിയമനം, സേവനവേതന കാര്യങ്ങളില്‍ ബാധകമായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ നിഷിപ്തമായിരിക്കും.
(ഒപ്പ്)
സെക്രട്ടറി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്