അക്കിക്കാവിൽ വാഹനാപകടം : പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


സംസ്ഥാന പാതയിൽ അക്കിക്കാവിൽ ഉണ്ടായ വാഹനാപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സൈക്കിളിൽ യാത്ര ചെയ്തിരുന്ന അക്കിക്കാവ് ടി.എം.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർതഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിൻ്റെ മകൻ അൽഫൗസാൻ (15) ആണ് മരിച്ചത്. 

ഇന്ന് കാലത്ത് പത്തരയോടെ അക്കിക്കാവ് ജംഗ്ഷനിലാണ് അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടറുമായി വന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽഫൗസാനെ ഉടൻതന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അൽഫൗസാന്റെ ഉപ്പ മെഹബൂബും, ഉമ്മ സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാർ ആണ്. അപകടത്തിൽ പരിക്കേറ്റ സ്കൂ‌ട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരി വളപ്പിൽ സുലൈമാനും അൻസാർ ആശുപത്രിയിൽ ചികിത്സയിലാണ്.


Below Post Ad