ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൈസൂര്‍ പാക്കിന്റേത് അടക്കം നിരവധി മധുരപലഹാരങ്ങളുടേ പേര് മാറ്റി രാജസ്ഥാനിലെ ജയ്പൂരിലെ ബേക്കറി. പേരിനൊപ്പം 'പാക്' എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയതെന്ന് കടയുടമ പറയുന്നു. പകരം 'ശ്രീ' എന്നാണ് ചേര്‍ത്തിരിക്കുന്നത്.
ഇനി മുതല്‍ 'മോട്ടി പാക്ക്' എന്നത് 'മോട്ടി ശ്രീ'യും 'ഗോണ്ട് പാക്ക്' എന്നത് 'ഗോണ്ട് ശ്രീ'യും ആയിരിക്കും. മധുര പ്രേമികളുടെ ഇഷ്ട വിഭവമായ 'മൈസൂര്‍ പാക്ക്' ഇനി മുതല്‍ 'മൈസൂര്‍ ശ്രീ' എന്ന പേരിലാവും ബേക്കറിയില്‍ വില്‍ക്കുക.
മധുര പലഹാരങ്ങളുടെ പേരിനൊപ്പമുള്ള പാക് എന്ന വാക്കിന് പാക്കിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ബേക്കറി ഉടമയുടെ ഇടപെടൽ. കന്നടയില്‍ മധുരം എന്നാണ് പാക് എന്ന വാക്കിന്റെ അര്‍ത്ഥം. ജമ്മുകശ്മീരിലെ പഹല്‍ഗാമം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പേരുമാറ്റം.