മെത്താഫിറ്റമിനുമായി പട്ടാമ്പി കൊടലൂർ സ്വദേശി പിടിയിൽ

 


പട്ടാമ്പി:മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി പട്ടാമ്പി കൊടലൂർ സ്വദേശിയായ യുവാവ് പിടിയിൽ.

പട്ടാമ്പി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ പിടികൂടിയത്. കൊടലൂർ പതിയിൽ വീട്ടിൽ 24 വയസ്സുകാരൻ മുഹമ്മദ് അൻസാരിയെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസം രാത്രി ഉമിക്കുന്നിൽ നടത്തിയ പെട്രോളിങ്ങിനിടെയാണ് ഇയാൾ മെത്താഫിറ്റമിനുമായി പിടിയിലായത്. 3.5 ഗ്രാം മെത്ത ഫിറ്റമിൻ കണ്ടെത്തി. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Below Post Ad