പാലക്കാട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് മെയ് 27 വരെ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾ നടത്തുന്നത് അപകടകരമാണെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.