വെള്ളിയാങ്കല്ല് ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

 


തൃത്താല: പരുതൂർ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ 17 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ടേക്ക് എ ബ്രേക്കിന്റെയും 2024 25 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച വാട്ടർ എടിഎമ്മിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ നിർവഹിച്ചു

വെള്ളിയാങ്കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം പേരാണ് ദിവസവും എത്തിച്ചേരുന്നത്.വെള്ളിയാംകല്ല് പാർക്കിന് പുറത്ത് പൊതുജനങ്ങൾക്ക് ഉപയോഗിക്കുവാൻ ശൗചാലയമോ കുടിവെള്ള സൗകര്യമോ നിലവിൽ ഉണ്ടായിരുന്നില്ല. ഇന്ന് അതിനുള പരിഹാരമായിരിക്കുകയാണ്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന അധ്യക്ഷത വഹിച്ചു. ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാഹീദ ജലീൽ വാർഡ് മെമ്പർമാരായ രജനി ചന്ദ്രൻ, അനിത രാമചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി കെ ചേകുട്ടി, ആസൂത്രണ സമിതി അംഗം നിസാർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.


Below Post Ad