ഇന്ന് അന്താരാഷ്ട്ര ചായ ദിനം



ഇന്ന് അന്താരാഷ്ട്ര ചായ ദിനം. 2020 മുതൽ മെയ് 21-നാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച അന്താരാഷ്ട്ര ചായ ദിനം ആചരിക്കപ്പെടുന്നത്. ചായ ഒരു പാനീയം മാത്രമല്ല അത് അനേകങ്ങളുടെയും ജീവിതം, സംസ്‌കാരം, സമ്പത്ത്, പാരമ്പര്യം എന്നിവയുടെ ഭാഗമാണ് – ഈ സന്ദേശം പരത്തുകയാണ് ഈ ദിനത്തിൻറെ ഉദ്ദേശം 

ചായ ഉൽപ്പന്നങ്ങൾ കച്ചവടമാകുമ്പോൾ കര്‍ഷകര്‍ക്കും തൊഴിലാളികൾക്കും സമഗ്രമായ ലാഭം ലഭിക്കണം എന്ന ആശയമാണ് ഈ ദിനം മുന്നോട്ടുവയ്ക്കുന്നത്.

#teaday2025

Below Post Ad