പട്ടാമ്പി:കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു. മുതുതല വടക്കുമുറി മഞ്ചേരിക്കുന്നത്ത് സൈതാലിക്കുട്ടി (63)യാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ വെങ്ങാട് വെച്ച് ഓട്ടോക്ക് കുറുകെ കാട്ടുപന്നി ചാടി വാഹനം മറിയുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന സെയ്താലിക്കുട്ടിക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരണം.
ഭാര്യ : റംല.മക്കൾ : സാജിത, റിസ്‌വാന, ജുമാന, അർഷക്, അർഷദ്, മരുമക്കൾ : ശംസുദ്ധീൻ, മുസ്തഫ.