ആനക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 


ആനക്കര : ആനക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

കുമ്പിടി പുറമതിൽശ്ശേരി ചോലയിൽ മുഹമ്മദ് മകൻ ജസീൽ (21)ആണ് മരിച്ചത്. ജൂൺ മൂന്നിന് ആനക്കര ഹൈസ്കൂളിന് സമീപം ഹിൽ പാലസ് പരിസരത്തായിരുന്നു അപകടം. 

വേഗത്തിൽ പോകുകയായിരുന്ന ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് കടന്നുപോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജസീൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

ഉമ്മ : ജമീല, സഹോദരങ്ങൾ : ഫൈജാസ്, ഷമീസ്, സൻഹീല, റിയാന .

Below Post Ad