പട്ടാമ്പി : ഭാരതപുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദാർഥിയുടെ മൃതദേഹം കണ്ടെത്തി.
പട്ടാമ്പി പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടൻ നാട്ടുകാരും, പോലീസ് സംഘവും, ഫയർഫോഴ്സും, ട്രോമാ കെയർ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി പത്ത് മണിവരെ നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.വ്യാഴാഴ്ച രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെ നിന്ന്ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം 5 മണിക്ക് പട്ടാമ്പി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
ഉമ്മ: സബിന.സഹോദരങ്ങൾ: മുഹമ്മദ് ഷെസിൻ, മുഹമ്മദ് റസിൻ.