പട്ടാമ്പി ലോഡ്ജിൽ കൂറ്റനാട് സ്വദേശിയ മരിച്ച നിലയിൽ കണ്ടെത്തി.പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജിലെ മുറിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂറ്റനാട് കൊടലിൽ വീട്ടിൽ വേണുഗോപാലാണ് (58) മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം വാടക വാങ്ങാൻ ലോഡ്ജ് ജീവനക്കാർ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഈ മാസം 15 നാണ് വേണുഗോപാൽ ലോഡ്ജിൽ മുറിയെടുത്ത്. എന്നും വൈകുന്നേരം ജീവനക്കാർ വാടക വാങ്ങുകയാണ് പതിവ്. തിങ്കളാഴ്ച വൈകുന്നേരം വാടക നൽകിയ ശേഷമാവാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കാരണം വ്യക്തമല്ല.