തൃത്താല ഉളളന്നൂരിൽ വീട്ടിലെ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തച്ചറംകുന്നത്ത് അലിയുടെ മകൻ അനസാണ്(38) മരിച്ചത്.
ഇന്നലെയാണ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്.വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു
മൃതദേഹം പട്ടാമ്പി ആശുപത്രി മോർച്ചറിയിൽ . പിതാവ് അലി, മാതാവ് ജമീല (റിട്ട.ടീച്ചർ).ഭാര്യ ദൈദ, മകൻ റാസൽ. അനസ് ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബർസ്ഥാനിൽ നടക്കും