ദോഹ:അവധിക്ക് നാട്ടിലേക്ക് തിരികെ വരാനിരുന്ന വളാഞ്ചേരി സ്വദേശി ഖത്തറിൽ നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂറിലെ മുഹമ്മദ് ആലുങ്ങൽ (61) ആണ് ഹൃദയസ്തംഭനം മൂലം ഖത്തറിലെ താമസസ്ഥലത്തുവെച്ച് മരണപ്പെട്ടത്. ഈ മാസം 29ന് നാട്ടിൽ വരാനിരിക്കുകയായിരുന്നു മുഹമ്മദ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതശരീരം നാട്ടിൽ എത്തിക്കുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മുഹമ്മദിന്റെ മൃതശരീരം നിലവിൽ വക്‌റ ഹമദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.