തൃത്താല : ആസ്പയർ കോളേജ് തൃത്താലയിലെ എൻഎസ്എസ് യൂണിറ്റിന്റെയും, ആന്റി നർകോട്ടിക്ക് സെല്ലിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.