ബലിപെരുന്നാൾ ആഘോഷത്തിനിടെ ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ യുവാവ് അപകടത്തിൽ മരിച്ചു

 


ദുബായ് ∙ ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവ എൻജിനീയർ ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽ മരിച്ചത് പ്രവാസി മലയാളി സമൂഹത്തിന് വേദനയായി. തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോള്‍ (29) ആണ് മരിച്ചത്

കൂടെയുണ്ടായിരുന്ന സഹോദരൻ ഐവിന് പരുക്കേൽക്കുകയും ചെയ്തു. ഭാര്യ രേഷ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ആശുപത്രിയിൽ ചികിത്സയിലുള്ള ഐവിൻ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബായ് അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ദിനമായ ഇന്നലെ (വെള്ളി) രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.



Below Post Ad