മഹാത്യാഗത്തിന്റെ ഓർമകളിൽ മുസ്‌ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.
പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറി പെരുന്നാൾ പരസ്പര സ്നേഹത്തിന്റെ ആഘോഷമാക്കും.