സഊദിയിൽ സന്ദർശക വിസ പുതുക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ടു: മകൾ മരിച്ചു



സന്ദര്‍ശക വിസയിലെത്തിയ കുടുംബത്തിന്‍റെ വിസ പുതുക്കുന്നതിന് ബഹറൈനില്‍ പോയി തിരിച്ച് റിയാദിലേക്ക് പോകുന്നതിനിടെ കാർ അപകടത്തിൽ പെട്ട് മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു. 

തൃശ്ശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ധീഖ് ഹസൈനാറും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സിദ്ധിഖിന്‍റെ ഇരട്ട കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സിദ്ധീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 ദമ്മാം അല്‍ഹസക്കടുത്ത് ഹുറൈറയില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചയോടെ അപകടം നടന്നത്. ദമ്മാം റിയാദ് ഹൈവേയില്‍ ഖുറൈസിന് സമീപം ഹുറൈറയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് കുടുംബം അറിയിച്ചു

Below Post Ad