കുമരനെല്ലൂർ :ഒരേ വീട്ടിൽ നിന്നും രണ്ട് ഡോക്ടറേറ്റ് ബിരുദദാരികൾ...തൃത്താല പോലൊരു ഗ്രാമീണ മേഖലയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കിയത് ഹരിതയെയും അശ്വതിയെയും ആണ്
ഇരുവരും കുമരനെല്ലൂർ തോട്ടുങ്ങൽ വീട്ടിൽ വത്സലൻ്റെയും സ്മിതയുടെയും മക്കളാണ്. കുമരനല്ലൂരിൽ നടത്തുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് രണ്ടു മക്കളെയും ഉന്നത ബിരുദധാരികളാക്കിയ വത്സലനും സ്മിതക്കും കൂടി ഈ നേട്ടത്തിൽ ഒരു പങ്കുണ്ട്.
അതി പ്രശസ്തമായ സി എസ് ഐ ആറിന് കീഴിലുള്ള സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CECRI) ൽ നിന്നാണ് അശ്വതി കെമിസ്ട്രി യിൽ ഗവേഷണം പൂർത്തിയാക്കിയത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്ന് മാത്തമാറ്റിക്സിലാണ് ഹരിത പിഎച്ച്ഡി നേടിയത്
രണ്ട് യുവശാസ്ത്രജ്ഞരെയും മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു.തൃത്താലയിൽ മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എൻലൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആവേശവും കരുത്തും പകരുന്നതാണ് സഹോദരങ്ങളുടെ ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു.