മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
ഡാമിലെ ജലനിരപ്പ് ജൂൺ ഒന്നു മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട 110.49 മീറ്ററിൽ എത്തിക്കുന്നതിനായി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ ( 2025 ജൂൺ 27 ) രാവിലെ 10 മണിക്ക് തുറക്കുന്നതാണെന്ന് മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിൻ്റെനിലവിലെ ജലനിരപ്പ് 111.19 മീറ്റർ ആണ്.
ഭാരതപ്പുഴയുടെയും കൽപ്പാത്തി പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.