വളാഞ്ചേരിയിൽ പന്ത്രണ്ട് വയസുകാരനെ കാണാതായി

 


വളാഞ്ചേരിയിൽ പന്ത്രണ്ട് വയസുകാരനെ കാണാതായി. മൂന്നാക്കൽ പള്ളി റോഡ് പരേത്ത് താമസിക്കുന്ന കല്ലാർതൊടി ശിഹാബിന്റെ മകൻ ഷാദിലിനെ  ഇന്ന് വൈകുന്നേരം അഞ്ച് മണി മുതലാണ് കാണാതായത്. കുളമംഗലം എം ഇ ടി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

കുട്ടി വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വളാഞ്ചേരി പോലീസിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു

Below Post Ad