ആനക്കര: കൂടല്ലൂരിൽ യുവാവിനെ കാണാതായി 10 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും കണ്ടെത്താനായില്ല. കൂടല്ലൂർ ചോലക്കൽ മുഹമ്മദലിയുടെ മകൻ അസ്ഹർ ജമാൻ (25) എന്ന യുവാവിനെ ജൂലൈ 1 ന് വെകുന്നേരം 6 മണി മുതലാണ് കാണാതായത്
അന്നേ ദിവസം വൈകുന്നേരം 6.30 ന്
തലക്കശ്ശേരി കുണ്ടുകാട് പെട്രോൾ പമ്പിന് സമീപം കാർ പാർക്ക് ചെയ്ത് നടന്ന് പോകുന്ന സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്.
ഇത് കേന്ദ്രികരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് ദിവസമായിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.
മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് പ്രവാസിയായ പിതാവും കുടുംബവും അഭ്യർത്ഥിച്ചു. ജമാന് ഭാര്യയും ഒരു വയസ്സുളള കുട്ടിയുമുണ്ട്
എന്തെങ്കിലും വിവരം കിട്ടുന്നവർ തൃത്താല പോലീസിലൊ താഴെ നമ്പറിലൊ അറിയിക്കണമെന്ന് കുടുംബം അറിയിച്ചു
വിളിക്കേണ്ട നമ്പറുകൾ
8943711655,75107 23988