മലപ്പുറം: പെരിന്തൽമണ്ണയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കക്കൂത്ത് സ്വദേശി അഫ്നാൻ ആണ് മരിച്ചത്.
കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷംകുടുംബത്തിന് വിട്ടുനൽകും.