ചാലിശ്ശേരിക്ക് നൊമ്പരമായി അനികിൻ്റെ വേർപാട്.

 




ചാലിശ്ശേരി അങ്ങാടി തോപ്പിൽ കിടങ്ങത്ത് ബിനോയ് മകൻ അനിക് (20 ) നെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പഠിപ്പിലും മറ്റും ഏറെ മിടുക്കനായിരുന്ന അനിക് എറണാകുളത്ത് ACCA കോഴ്സിന് ചേർന്ന് പഠിക്കുകയായിരുന്നു. ഒരു സെമസ്റ്റർ റിസൾട്ട്  പുലർച്ചയാണ് വന്നത്. ഇതിൽ അനിക് വിജയിച്ചില്ല എന്നാണ് അറിയുന്നത്. ഇതിൻറെ മനോവിഷമം ആകാം മരണത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. 

ഒപ്പം കിടന്നിരുന്ന മൂന്നാം ക്ലാസുകാരനായ അനിയനെ പുലർച്ചെ നാലുമണി കഴിഞ്ഞ് എഴുന്നേൽപ്പിച്ച് അമ്മയുടെ മുറിയിലേക്ക് മാറ്റിയ ശേഷമാണ് കുട്ടി ഈ കൃത്യം ചെയ്തത്. പിന്നീട് രാവിലെ വീട്ടുകാർ മുറി തുറന്നു നോക്കുമ്പോഴാണ് സംഭവം അറിയുന്നത്.. ഉടനെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.. 

10 വരെ കുന്നംകുളം ബഥനി സെൻ്റ് ജോൺസിലും, +2 ന് ചാലിശ്ശേരിയിലുമാണ് അനിക് പഠിച്ചിരുന്നത്. പഠിപ്പിലും ഒപ്പം കലാരംഗങ്ങളിലും ഏറെ തിളങ്ങി നിന്നിരുന്ന അനികിന്റെ വിയോഗം ഉൾക്കൊള്ളാൻ ആവാതെ വിങ്ങുകയാണ് ബന്ധുക്കളും കൂട്ടുകാരും...


Below Post Ad