തൃത്താല : ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തി മരണപ്പെട്ട പ്രവാസി യുവാവ് തൃത്താല തച്ചറംകുന്നത്ത് അനസിന്റെ വീട് അബ്ദുസമദ് സമദാനി എംപി സന്ദർശിച്ച് കുടുംബത്തിൻറെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തി
തൃത്താല ഉളളന്നൂർ തച്ചറംകുന്നത്ത് അലിയുടെ മകൻ അനസാണ്(38) ജൂൺ 21 ന് മരിച്ചത്. ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തി വീട്ടിലെ കുളത്തിൽ കുട്ടികളുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു