കഴിഞ്ഞ ദിവസം ദുബായിൽ മരണപ്പെട്ട ചാലിശ്ശേരി സ്വദേശി അജ്മലിന്റെ ( 25) മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയായി ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ നാട്ടിലേക്കു കൊണ്ട് പോവും.നാളെ രാവിലെ 10 മണിക്ക് നാട്ടിലെത്തിച്ച് ചാലിശേരി മുഹ് യുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ജോലിക്കിടെ ഷോക്കേറ്റായിരുന്നു മരണം.കപ്പലിലെ വർക്‌ഷോപ്പ് ജോലിക്കാരനായിരുന്നു.
സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഒന്നരവർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. ഈ മാസം 30-ന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം.