തൃശ്ശൂരിൽ എടിഎമ്മിൽ മോഷണശ്രമം. പട്ടാളം റോഡിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്. പ്രതി ഒഡീഷ സ്വദേശി സുനിൽ നായിക് ഈസ്റ്റ് പോലീസിന്റെ പിടിയിൽ. എടിഎമ്മിൽ മോഷണത്തിന് ശ്രമിച്ചതോടെ അലാറം മുഴങ്ങുകയായിരുന്നു.
ബാങ്കിന്റെ മുംബൈയിലെ സെക്യൂരിറ്റി സംവിധാനത്തിൽ നിന്ന് പോലീസിന് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്
നഗരത്തിലെ തന്നെ പുത്തൻപള്ളിക്ക് സമീപത്തുള്ള മറ്റൊരു കടയും പൊളിക്കാൻ ശ്രമിച്ചു.