വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോഴ്‌സുകള്‍; ആസ്പയര്‍ കോളേജില്‍ പരിശീലനം

 


സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമിക് മിഷന്‍ (കെ.കെ.ഇ.എം)വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ ആഡ്ഓണ്‍ കോഴ്‌സുകളുടെ ഭാഗമായി ആസ്പയര്‍ കോളേജില്‍ അധ്യാപകര്‍ക്ക് പരിശീലനം നടത്തി. 

അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ നിരവധി കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആസ്പയര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവിധ കാലാവധിയുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ കെ.കെ.ഇ.എം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

മുഖ്യപരിശീലകന്‍ ഡോ.ഷംസുദ്ദീന്‍ ക്ലാസ് നയിച്ചു. ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ അസ്്‌ന സ്വാഗതവും ഇ.ഡി ക്ലബ്ബ് കോ-ഓഡിനേറ്റര്‍ മിനി എം.പി നന്ദിയും പറഞ്ഞു. കോളേജിലെ അധ്യാപകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Below Post Ad